Saturday, May 18, 2013

വിഡ്ഢിത്തം 

മിട്ടായിപെട്ടിയിൽ  കണ്ണോടിച്
ആർത്ത് വിളിച്ചു കരയുന്ന കുഞ്ഞിലും
കണ്ടു, കേട്ടു ...
നോവിന്റെ നേരത്ത രാഗങ്ങൾ
പകച്ചു !
അമ്മയോ പ്രിയ കാമുകിയോ
അറിയില്ല ...
തേങ്ങലായ് മാറിയ സ്വരത്തിനെ
വേർതിരിച്ചെടുക്കാൻ ശ്രമിച്ചത്
ഞാനെന്ന വിഡ്ഢിത്തം  !!!
പ്രാർത്ഥന

കണ്ണുനീർ തുള്ളികൾ നിറഞ്ഞ 
അവളുടെ കണ്ണുകളിൽ 
ഞാനെൻറെ അമ്മയെ കണ്ടു 
മെലിഞ്ഞുണങ്ങിയ സ്വന്തം അമ്മയെ !
ഞാൻ കരഞ്ഞില്ല 
സഹിക്കാൻ പഠിച്ചിരിക്കുന്നു .
ഇതളറ്റ പനിനീർ പോലെ 
നടന്നകന്നു പോയ്‌ 
ഒരു പ്രാര്ത്ഥന മാത്രം 
"ഇനിയൊരിക്കലും കാണാതിരിക്കട്ടെ !!!"

Thursday, February 23, 2012

Monday, February 6, 2012

        മുലപ്പാല്‍  

അമ്മിഞ്ഞ പാലിന്ടെ സ്വാദ്…
മറന്നുതുടങ്ങിയപോഴും കൊതിച്ചു,
ഒരുതുള്ളി നുണയുവാന്‍ 
കാഞ്ഞിര  കൈപ്പിനാല്‍ 
അമ്മയകറ്റി . 
പതറിയില്ല ,കൈപ്പിലും 
രുചിക്കൂട്ട് കാണാന്‍ ശ്രമിച്ചു .
ഇടറുന്ന വാക്കുമായ് അമ്മ 
ആസ്പത്രി കിടക്കയില്‍ കിടക്കുമ്പോഴും 
കൊതിച്ചത് അതേ മാറിലെ
ചൂടും മുലപ്പാലിന്‍ നൈര്‍മ്മല്യവും 
അറിഞ്ഞിരുന്നില്ല , പാല്‍നിറം വറ്റി 
ഒഴുകിതുടങ്ങിയ 
ചുടുവര്‍ന്ന രക്തതെയന്നു ഞാന്‍  !

Thursday, January 5, 2012