Monday, December 20, 2010

മറക്കാന്‍ കഴിയുമോ ?


പ്രണയിച്ച പ്രണയത്തെ മറക്കാന്‍ കൊതിക്കവേ
പ്രണയിക്കയല്ലേ ഞാന്‍ വീണ്ടുമെന്‍ പ്രണയത്തെ!
എരിയുന്ന തീക്കനല്‍ നെഞ്ജിലായ്
ഇടിനാദമകതാരിലെങ്ങുമായ്
പടരവേ
പതുക്കെ പറഞ്ഞു ഞാന്‍
"മറക്കണം എല്ലാം മറക്കണം"
പലവട്ടം ചോദിച്ചു പലരുമെന്‍ കവിതയില്‍
ഞാന്‍ കുറിച്ചിട്ട പ്രണയ സാന്നിദ്യത്തെ ...
ചിരിച്ചകന്നു നടന്നു പോയ്‌ ഞാനെന്നും
സത്യമം മിഥ്യയോ? മിഥ്യയാം സത്യമോ ?
പറഞ്ഞീല  ഞാനൊന്നും
ഇനിയൊട്ടു പറയില്ലോരിക്കലും
പ്രകൃതിയെ പ്രണയിച്ച
പ്രകാശത്തെ പ്രണയിച്ച
പ്രഭാതത്തെ ,പ്രദോഷത്തെ
പ്രണയിച്ച
ഏകയാം ഞാനിന്നു
മറക്കുന്നതെങ്ങനെന്‍
പ്രണയിച്ച  പ്രപന്ജ സൗന്ദര്യത്തെ
എന്നെന്നേയ്ക്കുമായ്...................... 

Friday, October 8, 2010

മനസ്സ് 


ജീവനില്‍ കൊതിയില്ല 
മരണത്തെ ഭയമില്ല 
കണ്ണില്ല , കാതില്ല 
മനസു മാത്രം !

ചിന്തതന്‍ യാന്ത്രിക 
തേരോട്ടം നടക്കുന്ന 
ഇരുട്ടിന്റെ സ്വന്തം 
തടവറയില്‍ 


നിയന്ത്രണാതീതമാ 
ചിന്തതന്‍ വഴികളില്‍ 
ചുറ്റുമായ്‌ കാണുന്നു 
തെറ്റും തിരുത്തലുകളും 


ആളില്ല അരങ്ങില്ല 
എരിയുന്ന മനസുമായ് 
ഒറ്റയ്ക്കവള്‍ മാത്രം 
ആടിടുന്നു.


നിറമില്ല മണമില്ല 
കാണാന്‍ കഴിയില്ല 
എന്കിലുമവള്‍ മാത്രം 
കണ്ടിടുന്നു .

മനതാരില്‍ വിരിയുന്ന 
ചിന്താശകലങ്ങളില്‍
നിറമില്ല , മണമില്ല 
അരങ്ങുമില്ല

ആടിയടങ്ങട്ടെ 
ആളിയെരിയട്ടെ 
ആരെയും നംബാത്ത
മനതാരിത് !!!

എന്റെ ഗുരുനാഥന്‍

"TIC 20 ചിരികളെ സ്നേഹത്തിന്‍ മഷി മുക്കി
TIK ചെയ്തതാണെന്‍ ഏകമാം അപരാധം "
എന്നോതിയോരാ മഹത്വത്തെ മറക്കാന്‍
കഴുയുമോ പതിനാലു ജന്മമം പിറന്നാലും .


നൈര്‍മല്യമാം ചിരിതൂകിയെന്‍ ഹൃദയ കവാടം
തുറന്നെത്തിയോരാ വിജ്ഞാന സ്രോതസ് ,
'GRAMMAR' ലെ AR നെ കാണിച്ചും ,
LAMB നും LAMP നും വ്യത്യാസമോതിയും,
സഹിക്കാന്‍ പഠിപ്പിച്ചും അറിവിന്‍
കവാടം എനിക്കായ് തുറന്നിട്ടു.

ABROAD ലെ ROAD നെ കാണിച്ചതും  ,
ജീവനാം DO വിനെ പുറതെടുത്തിട്ടതും
ഇന്നും പുതുമയാം ഓര്‍മ്മകള്‍ മാത്രമോ?

അരികിലിന്നില്ല...


ആദ്യമായ് ശമ്പളം തന്നൊരാ ഗുരുവിനെ
അശ്രുപുശ്പങ്ങളാല്‍ മൂടട്ടെ ഞാനിന്ന്.
അകലെയാണെന്ന്നാകിലും ആ
സ്വര്‍ഗ്ഗ കവാടത്തില്‍ നിന്നെന്‍
കൈകളെ നിയന്ത്രിക്കുന്നുന്ടെന്‍ ഗുരുനാഥന്‍
ദൈവതുല്യനാം എന്‍ പ്രിയ ഗുരുനാഥന്‍ .

Thursday, October 7, 2010

സംഭവാമീ യുഗേ യുഗേ


                                       നോവുന്ന ഹൃദയത്തോടെ ഒരു തരി സ്നേഹത്തിനായ്  കേഴുകയാണിന്നു ഞാന്‍ .വ്യര്‍ഥമായ ജീവിതം .നീളമേറിയ പകലുകള്‍ കുറയുകയാണോ അതോ.... മനസിന്റെ ആഴതിലെങ്ങോ‌ ഏറ്റ മുറിവില്‍ നിന്നും പുത്തന്‍ ചോര ഒഴുകികൊണ്ടിരിക്കുകയാണ്. ഇനിയെനിക്ക് ചിന്ധിക്കനെന്ത്? ആശകള്‍ അവസാനിച്ചിരിക്കുന്നു .പലതും നെടാനുണ്ടെങ്ങിലും കൈകള്‍ കുഴയുകയാണ് . കൈയെത്തുന്നില്ല.
                                     കിനാക്കളെ കൈയിലോതുക്കി നിരത്തിക്കളിക്കുന്ന ബാല്യത്തിലെവിടെയോ എനിക്ക് തെറ്റുപറ്റിയിരിക്കുന്നു. കൌമാരത്തിന്റെ പടിവാതിലില്‍ നിന്ന് നീന്തി തുടങ്ങിയ എനിക്ക് കൌമാരത്തിന്റെ മദ്ധ്യത്തിലും താളം തെറ്റിയ തന്ത്രികള്‍ മുറുക്കി ചേര്‍ക്കാന്‍ കഴിയാതെപോയി.
                       ജീവിതമാകുന്ന സാഗരത്തിലെല്ലാം പങ്കായം നഷ്ട്ടപെട്ട വഞ്ചി എന്ന  പോലെ ഞാനിന്നും അലയുകയാണ്. ഉരുകുന്ന ഹൃദയവും പേറി .
                                    സ്നേഹം എന്താണത് ?ഞാന്‍,എന്നെ നോക്കി ഹാസ്യമാം വിധം പുഞ്ചിരി തൂകിയ ലോകത്തിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നു. എന്റെ ചോദ്യത്തിനു മുന്നില്‍ മുഖം താഴ്ത്തി  നില്‍ക്കുന്ന ലോകത്തിന്റെ മുന്‍പില്‍ നില്‍ക്കുവാന്‍ അറപ്പു തോന്നി. അതിലേറെ വെറുപ്പും. കാപട്യം നിറഞ്ഞ മനസുകള്‍ക്കിടയില്‍ നിന്നും സ്നേഹം വേര്‍തിരിച്ചെടുക്കാന്‍ ശ്രമിച്ച ഞാനല്ലേ വിഡ്ഢി?
                                   ലോകത്തെ മനസിലാക്കാതെ,ലോകത്തിനു  വേണ്ടി ജീവിതം ത്യജിക്കാന്‍ വരെ തുനിഞ്ഞ മനസ്സുകളെ ലോകം തിരിച്ചരിയാത്തതെന്തേ?
                                   ആന്തരത്മാവില്‍ നിന്ന് ഞാനാ ഗാനം കേട്ടു.അത് സ്വര്‍ഗവാതില്‍ പക്ഷിയുടെതായിരുന്നു. അത് പാടുകയാണ്,ഇടറുന്ന ശബ്ദത്തോടെ,അവസാനമായി...
                                    ആ ഗാനത്തിന്റെ മാധുര്യത്താല്‍ ഒരു നന്മ പൂവിട്ടിരുന്നെങ്കില്‍ എന്നത് കൊതിച്ചിരിക്കണം....
                                   കളംകമില്ലാത്ത മനസുമായ് ഏറെ പ്രതീക്ഷയോടെ കടന്നു വരുന്ന മാനവ സന്താനങ്ങള്‍ വളരും തോറും മാറ്റങ്ങളിലേക്ക് വഴുതി വീഴുകയല്ലേ?
                                   സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് ജീവിക്കുന്നതിനെന്തര്‍ത്ഥം?
                                     ഞാനും പാടി, സ്വര്‍ഗവാതില്‍ പക്ഷിക്കൊപ്പം . ചിറകു മുളച്ചു  ഭൂമിയില്‍ നിന്നും പറന്നകലുകയാണ് ഞാനെന്നെനിക്കു തോന്നി. എന്റെ പ്രിയ സഖീ ,ഞാന്‍ പോകുന്നു . ഈ വ്യര്‍ഥമായ ജീവിതത്തിന്റെ കനല്‍പാടുകള്‍ തട്ടിമാറ്റി എന്റേതു മാത്രമായ ആ ശാന്തതയുടേയും സമാധാനത്തിന്റെയും ലോകത്തേക്ക്.
                                      നല്ലൊരു നാളെയ്ക്കായ്‌ മംഗളാശംസകളോടെ സഖി ,    നിനക്ക് വിട  !!!

Wednesday, October 6, 2010

Monday, September 13, 2010

എന്റെ സ്വന്തം ജെന്നി 


                                                                                                    

Thursday, September 9, 2010

ബാഷ്പാഞ്ജലി


ഭൂമീ നിന്‍  മരണം കുറിക്കുവാന്‍
വരവായ് ,അവന്‍ നിശാകാമുകാന്‍
ഹൃദയങ്ങള്‍ അടരുന്ന വേദന,
ദീന രോധനമം, ഇറ്റിറ്റു വീഴുന്ന
രണകണങ്ങളും.
കണ്ടു ഞാന്‍...
പിടയുന്ന ഹൃദയത്തിന്‍
ഉടമയാം അമ്മയെ
കേട്ടു ഞാന്‍...
ഇടറുന്ന വാക്കിലെ
നൊമ്പര ജ്വാലയും
ശാപമോ ശപമോക്ഷമോ
അറിയില്ല !
എന്നാലിതു സത്യം
"ഭൂമീ നിന്‍ മരണം കുറിക്കുവാന്‍
 വരവായ് ,അവന്‍ നിശാകാമുകാന്‍"
മക്കള്‍ തന്‍ കണ്ണിലെ
വാളിന്ടെ ശൌര്യവും
വാക്കിലെ മൂര്‍ച്ചയും
മറക്കാന്‍ കൊതിക്കുന്ന ഭൂമീ,
നേരട്ടെ ഞാന്‍
ഒരായിരം ബാഷ്പാഞ്ജലി...



കാത്തിരിപ്പ്


കേട്ടു! അകലെ ഒരു മണിമുഴക്കം
എങ്ങും ഇരുട്ട്! അടരുന്ന ഹൃദയം
അറിയാത്ത നോവ്‌
ഇല്ല , കഴിയില്ലെനിക്ക് നിന്നില്‍
നിന്നകലാന്‍ പക്ഷെ...
എങ്ങും ടിക്ക് ട്വന്റി ചിരികള്‍ നിറയുമ്പോള്‍
സൂര്യതാപനം മാനവ മനസിനെ എരിയ്യ്ക്കുമ്പോള്‍
മതമൈത്രി ഭീമമാം ചക്രത്താല്‍ അരയ്ക്കപ്പെടുമ്പോള്‍
സ്ത്രീ നരിക്കയ്യില്‍ പിടയുമ്പോള്‍
വയ്യ ! കാനാനിനി വയ്യ !
വരണം എല്ലാം മറക്കാന്‍
നിന്നെ മാത്രം അറിയാന്‍
നിന്ടെ ഹൃദയത്തില്‍ പറ്റിചേരാന്‍  
നിന്‍ മൃദുച്ചുംഭനം ഏറ്റു വാങ്ങാന്‍ 
നിന്ടെ ചൂടില്‍ ആശ്ലേഷിക്കാന്‍ 
മരണമേ വരിക 
നിനക്കായ്‌ നിന്‍ പ്രിയതോഴി 
ഇതാ... ഇവിടെ...
പ്രണയം

എന്റെ ഹൃദയമേ
അടങ്ങുക, നിനക്കറിയാം
ഞാന്‍ ആഗ്രഹിച്ചു
അല്ല, ആഗ്രഹിച്ചിരുന്നു !
- ഒരുവട്ടം- ,അവിടെയും പിഴച്ചു
ഒരുവട്ടമല്ല , പലവട്ടം-


എന്നിട്ടും അവന്‍
തിരിച്ചറിഞ്ഞില്ല
എന്തിന്? ഞാനാര് ?
തിരിച്ചു കിട്ടാത്ത സ്നേഹത്തെ
ഞാന്‍ സ്നേഹിച്ചതെന്തിന്?
-ചോദ്യങ്ങള്‍ അനവധി-
ഉത്തരം ഇത്രമാത്രം...
"അറിയില്ല. അറിഞ്ഞിട്ടെന്ത്?"
ഇല്ലേ, ഇന്നും ആ പ്രണയം?
ഉണ്ടോ, ഇന്നും ആ പ്രണയം?
സൂര്യന്‍ അഗാധതയിലേക്ക്‌
താഴുമ്പോള്‍... ,
മന്ദമാരുതന്‍ എന്നെ
തഴുകുമ്പോള്‍... ,
ഞാന്‍ വീണ്ടുമറിയുന്നു,
എന്റെ പ്രണയം
എന്റെ മാത്രം പ്രണയം
അന്നും ഇന്നും എന്നും
അവനറിയാതെ 
എന്റെ സ്വകാര്യ പ്രണയം!!!
മരണം


അവന്‍ വിളിച്ചു
പോകാന്‍ മടിച്ചു
ദൈവങ്ങള്‍ ഭൂമിയിലിറങ്ങിയ കാലത്ത്
അന്ന്...
ബന്ധങ്ങള്‍ തിരിച്ചറിഞ്ഞു
തിരികെ വിളിച്ചു
സ്നേഹം കൊതിപ്പിച്ചു, ഒരു നല്ല വാഴ്വിനായ് 


കാലം ചലിച്ചു ,
ആസിഡ് മഴ പൊഴിഞ്ഞു ,
മണ്ണില്‍ രണ പുഴകള്‍ ഒഴുക്കാരംഭിച്ചു
ദൈവങ്ങള്‍ പോലും വിറച്ചു...


വീണ്ടും വിളിച്ചു, അവന്‍...
പോകാതിരിക്കാന്‍ കഴിയുന്നതെങ്ങനെ
ഞാനും ചലിച്ചു,
അവന്ടെ പാതയില്‍ ,
ദിശയറിയാതെ...
മൂകമാം സാക്ഷി

ഓര്‍മകള്‍ വറ്റുന്നതില്ലെന്‍ ഹൃത്തില്‍
സ്മൃതിതന്‍ അലയാഴി മാത്രം
സൌഹൃദം തന്ന വേര്‍പാടിന്‍ നൊമ്പരം
അടങ്ങുവാന്‍ ഇതു ജന്മം മതിയാമോ?


അറിയില്ലെനിക്കെന്നാല്‍ ഒന്നറിയാം
വേര്‍പാട്‌ നോവല്ല വേറൊരു തുടക്കമത്ര !


ജന്മ സഫല്യത്തിനായ്  കുതിക്കുന്നു നാമെല്ലാം
കാണുന്നു സത്രത്തില്‍ ഭിന്നമാം മുഖങ്ങള്‍
പിരിയുന്നു , വീണ്ടും കുതിക്കുവാനായ് 


അറിയുന്നു ഞാന്‍ ...
ലോകവും ഒരു സത്രം മാത്രം 
സാഹോദര്യത്തിന്‍ സ്നേഹത്തിന്‍ സൌഹൃധതിന്‍ 
പ്രണയത്തിന്‍ വിരഹത്തിന്‍ മൂഘമാം സാക്ഷി...