Friday, October 8, 2010

മനസ്സ് 


ജീവനില്‍ കൊതിയില്ല 
മരണത്തെ ഭയമില്ല 
കണ്ണില്ല , കാതില്ല 
മനസു മാത്രം !

ചിന്തതന്‍ യാന്ത്രിക 
തേരോട്ടം നടക്കുന്ന 
ഇരുട്ടിന്റെ സ്വന്തം 
തടവറയില്‍ 


നിയന്ത്രണാതീതമാ 
ചിന്തതന്‍ വഴികളില്‍ 
ചുറ്റുമായ്‌ കാണുന്നു 
തെറ്റും തിരുത്തലുകളും 


ആളില്ല അരങ്ങില്ല 
എരിയുന്ന മനസുമായ് 
ഒറ്റയ്ക്കവള്‍ മാത്രം 
ആടിടുന്നു.


നിറമില്ല മണമില്ല 
കാണാന്‍ കഴിയില്ല 
എന്കിലുമവള്‍ മാത്രം 
കണ്ടിടുന്നു .

മനതാരില്‍ വിരിയുന്ന 
ചിന്താശകലങ്ങളില്‍
നിറമില്ല , മണമില്ല 
അരങ്ങുമില്ല

ആടിയടങ്ങട്ടെ 
ആളിയെരിയട്ടെ 
ആരെയും നംബാത്ത
മനതാരിത് !!!

എന്റെ ഗുരുനാഥന്‍

"TIC 20 ചിരികളെ സ്നേഹത്തിന്‍ മഷി മുക്കി
TIK ചെയ്തതാണെന്‍ ഏകമാം അപരാധം "
എന്നോതിയോരാ മഹത്വത്തെ മറക്കാന്‍
കഴുയുമോ പതിനാലു ജന്മമം പിറന്നാലും .


നൈര്‍മല്യമാം ചിരിതൂകിയെന്‍ ഹൃദയ കവാടം
തുറന്നെത്തിയോരാ വിജ്ഞാന സ്രോതസ് ,
'GRAMMAR' ലെ AR നെ കാണിച്ചും ,
LAMB നും LAMP നും വ്യത്യാസമോതിയും,
സഹിക്കാന്‍ പഠിപ്പിച്ചും അറിവിന്‍
കവാടം എനിക്കായ് തുറന്നിട്ടു.

ABROAD ലെ ROAD നെ കാണിച്ചതും  ,
ജീവനാം DO വിനെ പുറതെടുത്തിട്ടതും
ഇന്നും പുതുമയാം ഓര്‍മ്മകള്‍ മാത്രമോ?

അരികിലിന്നില്ല...


ആദ്യമായ് ശമ്പളം തന്നൊരാ ഗുരുവിനെ
അശ്രുപുശ്പങ്ങളാല്‍ മൂടട്ടെ ഞാനിന്ന്.
അകലെയാണെന്ന്നാകിലും ആ
സ്വര്‍ഗ്ഗ കവാടത്തില്‍ നിന്നെന്‍
കൈകളെ നിയന്ത്രിക്കുന്നുന്ടെന്‍ ഗുരുനാഥന്‍
ദൈവതുല്യനാം എന്‍ പ്രിയ ഗുരുനാഥന്‍ .

Thursday, October 7, 2010

സംഭവാമീ യുഗേ യുഗേ


                                       നോവുന്ന ഹൃദയത്തോടെ ഒരു തരി സ്നേഹത്തിനായ്  കേഴുകയാണിന്നു ഞാന്‍ .വ്യര്‍ഥമായ ജീവിതം .നീളമേറിയ പകലുകള്‍ കുറയുകയാണോ അതോ.... മനസിന്റെ ആഴതിലെങ്ങോ‌ ഏറ്റ മുറിവില്‍ നിന്നും പുത്തന്‍ ചോര ഒഴുകികൊണ്ടിരിക്കുകയാണ്. ഇനിയെനിക്ക് ചിന്ധിക്കനെന്ത്? ആശകള്‍ അവസാനിച്ചിരിക്കുന്നു .പലതും നെടാനുണ്ടെങ്ങിലും കൈകള്‍ കുഴയുകയാണ് . കൈയെത്തുന്നില്ല.
                                     കിനാക്കളെ കൈയിലോതുക്കി നിരത്തിക്കളിക്കുന്ന ബാല്യത്തിലെവിടെയോ എനിക്ക് തെറ്റുപറ്റിയിരിക്കുന്നു. കൌമാരത്തിന്റെ പടിവാതിലില്‍ നിന്ന് നീന്തി തുടങ്ങിയ എനിക്ക് കൌമാരത്തിന്റെ മദ്ധ്യത്തിലും താളം തെറ്റിയ തന്ത്രികള്‍ മുറുക്കി ചേര്‍ക്കാന്‍ കഴിയാതെപോയി.
                       ജീവിതമാകുന്ന സാഗരത്തിലെല്ലാം പങ്കായം നഷ്ട്ടപെട്ട വഞ്ചി എന്ന  പോലെ ഞാനിന്നും അലയുകയാണ്. ഉരുകുന്ന ഹൃദയവും പേറി .
                                    സ്നേഹം എന്താണത് ?ഞാന്‍,എന്നെ നോക്കി ഹാസ്യമാം വിധം പുഞ്ചിരി തൂകിയ ലോകത്തിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നു. എന്റെ ചോദ്യത്തിനു മുന്നില്‍ മുഖം താഴ്ത്തി  നില്‍ക്കുന്ന ലോകത്തിന്റെ മുന്‍പില്‍ നില്‍ക്കുവാന്‍ അറപ്പു തോന്നി. അതിലേറെ വെറുപ്പും. കാപട്യം നിറഞ്ഞ മനസുകള്‍ക്കിടയില്‍ നിന്നും സ്നേഹം വേര്‍തിരിച്ചെടുക്കാന്‍ ശ്രമിച്ച ഞാനല്ലേ വിഡ്ഢി?
                                   ലോകത്തെ മനസിലാക്കാതെ,ലോകത്തിനു  വേണ്ടി ജീവിതം ത്യജിക്കാന്‍ വരെ തുനിഞ്ഞ മനസ്സുകളെ ലോകം തിരിച്ചരിയാത്തതെന്തേ?
                                   ആന്തരത്മാവില്‍ നിന്ന് ഞാനാ ഗാനം കേട്ടു.അത് സ്വര്‍ഗവാതില്‍ പക്ഷിയുടെതായിരുന്നു. അത് പാടുകയാണ്,ഇടറുന്ന ശബ്ദത്തോടെ,അവസാനമായി...
                                    ആ ഗാനത്തിന്റെ മാധുര്യത്താല്‍ ഒരു നന്മ പൂവിട്ടിരുന്നെങ്കില്‍ എന്നത് കൊതിച്ചിരിക്കണം....
                                   കളംകമില്ലാത്ത മനസുമായ് ഏറെ പ്രതീക്ഷയോടെ കടന്നു വരുന്ന മാനവ സന്താനങ്ങള്‍ വളരും തോറും മാറ്റങ്ങളിലേക്ക് വഴുതി വീഴുകയല്ലേ?
                                   സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് ജീവിക്കുന്നതിനെന്തര്‍ത്ഥം?
                                     ഞാനും പാടി, സ്വര്‍ഗവാതില്‍ പക്ഷിക്കൊപ്പം . ചിറകു മുളച്ചു  ഭൂമിയില്‍ നിന്നും പറന്നകലുകയാണ് ഞാനെന്നെനിക്കു തോന്നി. എന്റെ പ്രിയ സഖീ ,ഞാന്‍ പോകുന്നു . ഈ വ്യര്‍ഥമായ ജീവിതത്തിന്റെ കനല്‍പാടുകള്‍ തട്ടിമാറ്റി എന്റേതു മാത്രമായ ആ ശാന്തതയുടേയും സമാധാനത്തിന്റെയും ലോകത്തേക്ക്.
                                      നല്ലൊരു നാളെയ്ക്കായ്‌ മംഗളാശംസകളോടെ സഖി ,    നിനക്ക് വിട  !!!

Wednesday, October 6, 2010