Friday, October 8, 2010


എന്റെ ഗുരുനാഥന്‍

"TIC 20 ചിരികളെ സ്നേഹത്തിന്‍ മഷി മുക്കി
TIK ചെയ്തതാണെന്‍ ഏകമാം അപരാധം "
എന്നോതിയോരാ മഹത്വത്തെ മറക്കാന്‍
കഴുയുമോ പതിനാലു ജന്മമം പിറന്നാലും .


നൈര്‍മല്യമാം ചിരിതൂകിയെന്‍ ഹൃദയ കവാടം
തുറന്നെത്തിയോരാ വിജ്ഞാന സ്രോതസ് ,
'GRAMMAR' ലെ AR നെ കാണിച്ചും ,
LAMB നും LAMP നും വ്യത്യാസമോതിയും,
സഹിക്കാന്‍ പഠിപ്പിച്ചും അറിവിന്‍
കവാടം എനിക്കായ് തുറന്നിട്ടു.

ABROAD ലെ ROAD നെ കാണിച്ചതും  ,
ജീവനാം DO വിനെ പുറതെടുത്തിട്ടതും
ഇന്നും പുതുമയാം ഓര്‍മ്മകള്‍ മാത്രമോ?

അരികിലിന്നില്ല...


ആദ്യമായ് ശമ്പളം തന്നൊരാ ഗുരുവിനെ
അശ്രുപുശ്പങ്ങളാല്‍ മൂടട്ടെ ഞാനിന്ന്.
അകലെയാണെന്ന്നാകിലും ആ
സ്വര്‍ഗ്ഗ കവാടത്തില്‍ നിന്നെന്‍
കൈകളെ നിയന്ത്രിക്കുന്നുന്ടെന്‍ ഗുരുനാഥന്‍
ദൈവതുല്യനാം എന്‍ പ്രിയ ഗുരുനാഥന്‍ .

2 comments:

  1. nice Anu...
    എനിക്ക് പയ്യന്നൂര്‍ കോളേജ്ല്‍ ഒരു അമ്മ ടീച്ചര്‍ ഉണ്ടായിരുന്നു (വിജയലക്ഷ്മി ടീച്ചര്‍ മലയാള വിഭാഗം )
    bijurnambiar.blogspot.com

    ReplyDelete