എന്റെ സ്വന്തം ജെന്നി
Monday, September 13, 2010
Thursday, September 9, 2010
ബാഷ്പാഞ്ജലി
ഭൂമീ നിന് മരണം കുറിക്കുവാന്‍
വരവായ് ,അവന് നിശാകാമുകാന്‍
ഹൃദയങ്ങള്‍ അടരുന്ന വേദന,
ദീന രോധനമം, ഇറ്റിറ്റു വീഴുന്ന
രണകണങ്ങളും.
കണ്ടു ഞാന്‍...
പിടയുന്ന ഹൃദയത്തിന്
ഉടമയാം അമ്മയെ
കേട്ടു ഞാന്‍...
ഇടറുന്ന വാക്കിലെ
നൊമ്പര ജ്വാലയും
ശാപമോ ശപമോക്ഷമോ
അറിയില്ല !
എന്നാലിതു സത്യം
"ഭൂമീ നിന് മരണം കുറിക്കുവാന്‍
വരവായ് ,അവന് നിശാകാമുകാന്‍"
മക്കള്‍ തന് കണ്ണിലെ
വാളിന്ടെ ശൌര്യവും
വാക്കിലെ മൂര്‍ച്ചയും
മറക്കാന്‍ കൊതിക്കുന്ന ഭൂമീ,
നേരട്ടെ ഞാന്‍
ഒരായിരം ബാഷ്പാഞ്ജലി...
ഭൂമീ നിന് മരണം കുറിക്കുവാന്‍
വരവായ് ,അവന് നിശാകാമുകാന്‍
ഹൃദയങ്ങള്‍ അടരുന്ന വേദന,
ദീന രോധനമം, ഇറ്റിറ്റു വീഴുന്ന
രണകണങ്ങളും.
കണ്ടു ഞാന്‍...
പിടയുന്ന ഹൃദയത്തിന്
ഉടമയാം അമ്മയെ
കേട്ടു ഞാന്‍...
ഇടറുന്ന വാക്കിലെ
നൊമ്പര ജ്വാലയും
ശാപമോ ശപമോക്ഷമോ
അറിയില്ല !
എന്നാലിതു സത്യം
"ഭൂമീ നിന് മരണം കുറിക്കുവാന്‍
വരവായ് ,അവന് നിശാകാമുകാന്‍"
മക്കള്‍ തന് കണ്ണിലെ
വാളിന്ടെ ശൌര്യവും
വാക്കിലെ മൂര്‍ച്ചയും
മറക്കാന്‍ കൊതിക്കുന്ന ഭൂമീ,
നേരട്ടെ ഞാന്‍
ഒരായിരം ബാഷ്പാഞ്ജലി...
കാത്തിരിപ്പ്
കേട്ടു! അകലെ ഒരു മണിമുഴക്കം
എങ്ങും ഇരുട്ട്! അടരുന്ന ഹൃദയം
അറിയാത്ത നോവ്
ഇല്ല , കഴിയില്ലെനിക്ക് നിന്നില്‍
നിന്നകലാന്‍ പക്ഷെ...
എങ്ങും ടിക്ക് ട്വന്റി ചിരികള്‍ നിറയുമ്പോള്‍
സൂര്യതാപനം മാനവ മനസിനെ എരിയ്യ്ക്കുമ്പോള്
മതമൈത്രി ഭീമമാം ചക്രത്താല്‍ അരയ്ക്കപ്പെടുമ്പോള്‍
സ്ത്രീ നരിക്കയ്യില് പിടയുമ്പോള്‍
വയ്യ ! കാനാനിനി വയ്യ !
വരണം എല്ലാം മറക്കാന്‍
നിന്നെ മാത്രം അറിയാന്‍
നിന്ടെ ഹൃദയത്തില്‍ പറ്റിചേരാന്‍
നിന് മൃദുച്ചുംഭനം ഏറ്റു വാങ്ങാന്‍
നിന്ടെ ചൂടില്‍ ആശ്ലേഷിക്കാന്‍
മരണമേ വരിക
നിനക്കായ് നിന് പ്രിയതോഴി
ഇതാ... ഇവിടെ...
കേട്ടു! അകലെ ഒരു മണിമുഴക്കം
എങ്ങും ഇരുട്ട്! അടരുന്ന ഹൃദയം
അറിയാത്ത നോവ്
ഇല്ല , കഴിയില്ലെനിക്ക് നിന്നില്‍
നിന്നകലാന്‍ പക്ഷെ...
എങ്ങും ടിക്ക് ട്വന്റി ചിരികള്‍ നിറയുമ്പോള്‍
സൂര്യതാപനം മാനവ മനസിനെ എരിയ്യ്ക്കുമ്പോള്
മതമൈത്രി ഭീമമാം ചക്രത്താല്‍ അരയ്ക്കപ്പെടുമ്പോള്‍
സ്ത്രീ നരിക്കയ്യില് പിടയുമ്പോള്‍
വയ്യ ! കാനാനിനി വയ്യ !
വരണം എല്ലാം മറക്കാന്‍
നിന്നെ മാത്രം അറിയാന്‍
നിന്ടെ ഹൃദയത്തില്‍ പറ്റിചേരാന്‍
നിന് മൃദുച്ചുംഭനം ഏറ്റു വാങ്ങാന്‍
നിന്ടെ ചൂടില്‍ ആശ്ലേഷിക്കാന്‍
മരണമേ വരിക
നിനക്കായ് നിന് പ്രിയതോഴി
ഇതാ... ഇവിടെ...
പ്രണയം
എന്റെ ഹൃദയമേ
അടങ്ങുക, നിനക്കറിയാം
ഞാന്‍ ആഗ്രഹിച്ചു
അല്ല, ആഗ്രഹിച്ചിരുന്നു !
- ഒരുവട്ടം- ,അവിടെയും പിഴച്ചു
ഒരുവട്ടമല്ല , പലവട്ടം-
എന്നിട്ടും അവന്
തിരിച്ചറിഞ്ഞില്ല
എന്തിന്? ഞാനാര് ?
തിരിച്ചു കിട്ടാത്ത സ്നേഹത്തെ
ഞാന്‍ സ്നേഹിച്ചതെന്തിന്?
-ചോദ്യങ്ങള്‍ അനവധി-
ഉത്തരം ഇത്രമാത്രം...
"അറിയില്ല. അറിഞ്ഞിട്ടെന്ത്?"
ഇല്ലേ, ഇന്നും ആ പ്രണയം?
ഉണ്ടോ, ഇന്നും ആ പ്രണയം?
സൂര്യന് അഗാധതയിലേക്ക്
താഴുമ്പോള്‍... ,
മന്ദമാരുതന് എന്നെ
തഴുകുമ്പോള്‍... ,
ഞാന്‍ വീണ്ടുമറിയുന്നു,
എന്റെ പ്രണയം
എന്റെ മാത്രം പ്രണയം
അന്നും ഇന്നും എന്നും
അവനറിയാതെ
എന്റെ സ്വകാര്യ പ്രണയം!!!
എന്റെ ഹൃദയമേ
അടങ്ങുക, നിനക്കറിയാം
ഞാന്‍ ആഗ്രഹിച്ചു
അല്ല, ആഗ്രഹിച്ചിരുന്നു !
- ഒരുവട്ടം- ,അവിടെയും പിഴച്ചു
ഒരുവട്ടമല്ല , പലവട്ടം-
എന്നിട്ടും അവന്
തിരിച്ചറിഞ്ഞില്ല
എന്തിന്? ഞാനാര് ?
തിരിച്ചു കിട്ടാത്ത സ്നേഹത്തെ
ഞാന്‍ സ്നേഹിച്ചതെന്തിന്?
-ചോദ്യങ്ങള്‍ അനവധി-
ഉത്തരം ഇത്രമാത്രം...
"അറിയില്ല. അറിഞ്ഞിട്ടെന്ത്?"
ഇല്ലേ, ഇന്നും ആ പ്രണയം?
ഉണ്ടോ, ഇന്നും ആ പ്രണയം?
സൂര്യന് അഗാധതയിലേക്ക്
താഴുമ്പോള്‍... ,
മന്ദമാരുതന് എന്നെ
തഴുകുമ്പോള്‍... ,
ഞാന്‍ വീണ്ടുമറിയുന്നു,
എന്റെ പ്രണയം
എന്റെ മാത്രം പ്രണയം
അന്നും ഇന്നും എന്നും
അവനറിയാതെ
എന്റെ സ്വകാര്യ പ്രണയം!!!
മരണം
അവന് വിളിച്ചു
പോകാന്‍ മടിച്ചു
ദൈവങ്ങള്‍ ഭൂമിയിലിറങ്ങിയ കാലത്ത്
അന്ന്...
ബന്ധങ്ങള്‍ തിരിച്ചറിഞ്ഞു
തിരികെ വിളിച്ചു
സ്നേഹം കൊതിപ്പിച്ചു, ഒരു നല്ല വാഴ്വിനായ്
കാലം ചലിച്ചു ,
ആസിഡ് മഴ പൊഴിഞ്ഞു ,
മണ്ണില്‍ രണ പുഴകള്‍ ഒഴുക്കാരംഭിച്ചു
ദൈവങ്ങള്‍ പോലും വിറച്ചു...
വീണ്ടും വിളിച്ചു, അവന്...
പോകാതിരിക്കാന്‍ കഴിയുന്നതെങ്ങനെ
ഞാനും ചലിച്ചു,
അവന്ടെ പാതയില്‍ ,
ദിശയറിയാതെ...
അവന് വിളിച്ചു
പോകാന്‍ മടിച്ചു
ദൈവങ്ങള്‍ ഭൂമിയിലിറങ്ങിയ കാലത്ത്
അന്ന്...
ബന്ധങ്ങള്‍ തിരിച്ചറിഞ്ഞു
തിരികെ വിളിച്ചു
സ്നേഹം കൊതിപ്പിച്ചു, ഒരു നല്ല വാഴ്വിനായ്
കാലം ചലിച്ചു ,
ആസിഡ് മഴ പൊഴിഞ്ഞു ,
മണ്ണില്‍ രണ പുഴകള്‍ ഒഴുക്കാരംഭിച്ചു
ദൈവങ്ങള്‍ പോലും വിറച്ചു...

പോകാതിരിക്കാന്‍ കഴിയുന്നതെങ്ങനെ
ഞാനും ചലിച്ചു,
അവന്ടെ പാതയില്‍ ,
ദിശയറിയാതെ...
മൂകമാം സാക്ഷി
ഓര്‍മകള്‍ വറ്റുന്നതില്ലെന് ഹൃത്തില്‍
സ്മൃതിതന്‍ അലയാഴി മാത്രം
സൌഹൃദം തന്ന വേര്പാടിന് നൊമ്പരം
അടങ്ങുവാന്‍ ഇതു ജന്മം മതിയാമോ?
അറിയില്ലെനിക്കെന്നാല്‍ ഒന്നറിയാം
വേര്‍പാട് നോവല്ല വേറൊരു തുടക്കമത്ര !
ജന്മ സഫല്യത്തിനായ് കുതിക്കുന്നു നാമെല്ലാം
കാണുന്നു സത്രത്തില്‍ ഭിന്നമാം മുഖങ്ങള്‍
പിരിയുന്നു , വീണ്ടും കുതിക്കുവാനായ്
അറിയുന്നു ഞാന്‍ ...
ലോകവും ഒരു സത്രം മാത്രം
സാഹോദര്യത്തിന് സ്നേഹത്തിന് സൌഹൃധതിന്
പ്രണയത്തിന് വിരഹത്തിന് മൂഘമാം സാക്ഷി...
ഓര്‍മകള്‍ വറ്റുന്നതില്ലെന് ഹൃത്തില്‍
സ്മൃതിതന്‍ അലയാഴി മാത്രം
സൌഹൃദം തന്ന വേര്പാടിന് നൊമ്പരം
അടങ്ങുവാന്‍ ഇതു ജന്മം മതിയാമോ?
അറിയില്ലെനിക്കെന്നാല്‍ ഒന്നറിയാം
വേര്‍പാട് നോവല്ല വേറൊരു തുടക്കമത്ര !
ജന്മ സഫല്യത്തിനായ് കുതിക്കുന്നു നാമെല്ലാം
കാണുന്നു സത്രത്തില്‍ ഭിന്നമാം മുഖങ്ങള്‍
പിരിയുന്നു , വീണ്ടും കുതിക്കുവാനായ്
അറിയുന്നു ഞാന്‍ ...
ലോകവും ഒരു സത്രം മാത്രം
സാഹോദര്യത്തിന് സ്നേഹത്തിന് സൌഹൃധതിന്
പ്രണയത്തിന് വിരഹത്തിന് മൂഘമാം സാക്ഷി...
Subscribe to:
Posts (Atom)